സര്‍വ്വനന്മസ്വരൂപിയായ ത്രിതൈക ദൈവമേ, അങ്ങേയ്ക്ക് ഞങ്ങളോടുള്ള അനന്തസ്നേഹത്തിനും പരിപാലനയ്ക്കും ഞങ്ങള്‍ നന്ദി പറയുന്നു. അങ്ങയുടെ കരുണാര്‍ദ്രസ്നേഹം ദിവ്യകാരുണ്യത്തില്‍ അനുഭവിച്ചും ആ സ്നേഹം ശുശ്രൂഷയിലൂടെ ദൈവജനത്തിനും പ്രത്യേകമായി അഗതികള്‍ക്കും ആലംബഹീനര്‍ക്കും പങ്കുവച്ചും വിശ്വസ്തതയോടെ തന്റെ ജീവിതം സ്നേഹയാഗമായി അര്‍പ്പിച്ച അങ്ങേ ദാസനായ പൂതത്തില്‍ തൊമ്മിയച്ചന്‍ വിശുദ്ധനായി തിരുസഭയില്‍ വണങ്ങപ്പെടുവാന്‍ കൃപയുണ്ടാകണമേ.
പരിശുദ്ധ കന്യകാമറിയമേ, വിശുദ്ധ യൌസേപ്പ് പിതാവേ, ദൈവദാസന്‍ തൊമ്മിയച്ചന്റെ മദ്ധ്യസ്ഥം വഴി ഞങ്ങള്‍ അപേക്ഷിക്കുന്ന ഈ പ്രത്യേക അനുഗ്രഹം ...... ഈശോയില്‍നിന്നും ഞങ്ങള്‍ക്ക് ലഭിച്ചു തരണമെന്ന് വലിയ ശരണത്തോടെ ഞങ്ങള്‍ അപേക്ഷിക്കുന്നു. ആമ്മേന്‍.
1 സ്വര്‍ഗ്ഗ. 1 നന്മ. 1 ത്രിത്വ.
|