Poothathil Thommiachan I Fr Thomas Poothathil I poothathilthommiachan.org
 

 

     ഉപസംഹാരം‍

രണ്ടാം വര്‍ത്തിക്കാന്‍ കൌണ്‍സില്‍ വിഭാവനം ചെയ്ത സാമൂഹ്യസേവനവും അഗതി ശുശ്രൂഷയും വര്‍ഷങ്ങള്‍ക്കു മുമ്പേ പ്രവര്‍ത്തിപദത്തിലാക്കിയ ശ്രേഷ്ഠവൈദീകനാണ് പൂതത്തില്‍ ബഹു. തൊമ്മിയച്ചന്‍. സുവിശേഷത്തിലെ നല്ലയിടയനെപോലെ തന്റെ അജഗണത്തെ നിസ്വാര്‍ത്ഥമായി സ്നേഹിച്ചവന്‍. അച്ചനെകുറിച്ച് പറയുകയാണങ്കില്‍    "Always new and always dynamic" ഇതിനോട് ചേര്‍ത്ത് വയ്ക്കാവുന്ന ഒരു ചൈനീസ് പഴമൊഴി നിങ്ങള്‍ അല്പകാലത്തേയക്ക് ഫലങ്ങള്‍ ആഗ്രഹിക്കുന്നുവോ സസ്യങ്ങള്‍ വച്ച് പിടിപ്പിക്കുക. ഏറെകാലത്തോയക്ക് ഫലങ്ങള്‍ ആഗ്രഹിക്കുന്നുവോ മരങ്ങള്‍ വച്ച് പിടിപ്പിക്കുക. നിത്യകാലത്തേയ്ക്ക് ഫലങ്ങള്‍ ഇച്ഛിക്കുന്നുവോ മക്കളെ വിനയം പഠിപ്പിക്കുക. വിനയം കൊണ്ട് വിജ്ഞനായ സ്ഥാപകപിതാവ് തന്റെ മക്കളെ കാലത്തിന്റെ ചുവരെഴുത്തുകള്‍ വായിച്ചറിയാന്‍ പഠിപ്പിച്ചതിന്റെ ഫലം ഇന്നും സെന്റ് ജോസഫ് മക്കള്‍ക്ക് സമൂഹം അവഗണിച്ചവരുടെയിടയിലേയ്ക്ക് ഇറങ്ങി ചെല്ലാന്‍ സാധിക്കുന്നു.
ഇന്ന് ലോകം വണങ്ങുന്ന മദര്‍തെരേസ, ഹൌറായിലെ പാലത്തില്‍ വച്ച് ഞരങ്ങിമൂളിക്കിടക്കുന്ന അസ്ഥിപഞ്ചരത്തെ കണ്ട് താന്‍ അംഗമായിരുന്ന സന്യാസ സമൂഹം ഉപേക്ഷിച്ച് കല്‍ക്കട്ടായിലെ തെരുവീഥികളിലേയക്ക് ഇറങ്ങിയെങ്കില്‍ അതിനും എത്രയോ കാലം മുന്‍പേതന്നെ കരുണയുടെ നിറകുടമായി ഇറങ്ങിയവനാണ് പൂതത്തില്‍ തൊമ്മിയച്ചന്‍. ഫാ. ഡാമിയന്‍ മോളോക്കോയിലെ കുഷ്ഠരോഗികള്‍ക്ക് സാന്ത്വനമായെങ്കില്‍ 20-ാം നൂറ്റാണ്ടിന്റെ ക്രാന്തദര്‍ശി ഇന്നിതാ എയ്ഡ്സ് രോഗികള്‍ക്കായി തന്റെ മക്കളുടെ സേവനത്തിന്റെ പാത ഒരുക്കിയിരിക്കുന്നു. അതിനാല്‍ ദൈവത്തിന്റെ കടാക്ഷം ഏറ്റ് വാങ്ങി വിശുദ്ധിയുടെ പാതയെ പുണര്‍ന്ന തൊമ്മിയച്ചനോട് നമുക്കു മദ്ധ്യസ്ഥം പ്രാര്‍ത്ഥിക്കാം...........