Poothathil Thommiachan I Fr Thomas Poothathil I poothathilthommiachan.org
 

 

     പിതൃമൊഴികള്‍

ബഹു. തൊമ്മിയച്ചന്‍ തന്റെ ആത്മീയ മക്കള്‍ക്ക് നല്‍കിയ സൂക്തങ്ങളില്‍ ചിലത് ചുവടെ ചേര്‍ക്കുന്നു.

1 സ്വന്തം സ്തുതിക്കായിട്ട് ഒന്നും ചെയ്യാതെ ദൈവമഹത്വത്തിനായി ജോലി വേലകള്‍ ചെയ്യണം. 

2 തനിച്ചോ സമൂഹപരമായോ ചെയ്യുന്ന ഏത് ജോലിയും ദൈവസ്തുതിക്കായി എന്ന മുദ്രാവാക്യം ഉച്ചരിച്ചുകൊണ്ട് ആരംഭിക്കണം. 

3 ഭക്ഷണപദാര്‍ത്ഥങ്ങളിലും, സംസാരം, കേള്‍വി, കാഴ്ച എന്നിവകളില്‍ ആശയടക്കങ്ങളും, ക്ഷമി ക്കുക, സഹിക്കുക, ഊഴിയം (ശുശ്രൂഷ) ചെയ്യുക മന:പൂര്‍വ്വം ബുദ്ധിമുട്ടുക എന്നിങ്ങനെയുള്ള യോഗ്യതാ പ്രവര്‍ത്തികളും തനിച്ചുചെയ്യാവുന്നതും ചെയ്യേണ്ടതുമാണ്.

4 കറയറ്റ അനുസരണവും വിധേയത്വവും ഉണ്ടായിരിക്കണം. ഒഴിവു കഴിവു പറയാതെ ദൈവഹിതം നിറവേറ്റണം.

5 ലളിതജീവിതം പുണ്യാത്മാക്കളുടെ ശൈലിയാണ്. ജീവിതലാളിത്യം ദൈവാശ്രയബോധത്തിന്റെ പ്രതിഫലനമാണ്.

6 ഭക്തി, വിനയം, ശാന്തത എന്നിവ പെരുമാറ്റത്തിലും സംസാരത്തിലുംപ്രവര്‍ത്തനങ്ങളിലും ഉണ്ടായിരിക്കണം.

7 കാരുണ്യപൂര്‍വ്വം സംസാരിക്കുവാനും പ്രവര്‍ത്തിക്കുവാനും അതിരറ്റകാരുണ്യത്തിന്റെ നിറവ് നമ്മിലുണ്ടാകണം. 

8 നീ ഇപ്പോള്‍ പങ്കെടുക്കുന്ന ഓരോ വിശുദ്ധ കുര്‍ബാനയും മരണശേഷം നിനക്കുവേണ്ടി മറ്റാരെങ്കിലും അര്‍പ്പിക്കുന്ന അനേകം വിശുദ്ധ കുര്‍ബാനകളെക്കാളും നിനക്ക് ഉപകാരപ്രദമായിരിക്കും.

9 സജീവനായ ദൈവം വസിക്കുന്ന ആലയം എന്ന ബോദ്ധ്യത്തോടെ ദേവാലയത്തില്‍ പെരുമാറുക.

10 നല്ല നിയോഗം എല്ലാ ജോലിവേലകളിലും വയ്ക്കണം. എങ്കിലേ ഫലം ലഭിക്കൂ.

11 അധ്വാനശീലം ജീവിത വിജയത്തിന് അത്യന്താപേക്ഷിതമാണ്.

12 സമയം കളയാതെയും മടിയില്ലാതെയും വ്യാപരിക്കുന്നത് അഗതീ മനോഭാവമാണ്.